gnn24x7

ഓക്‌ലൻഡിൽ ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

0
1138
gnn24x7

ന്യൂസിലൻഡ്: ഓക്‌ലൻഡിൽ ഇന്ത്യൻ ദമ്പതികളായ എലിസബത്തിനെയും ഹെർമൻ ബംഗേരയെയും കൊലപ്പെടുത്തിയ കേസിൽ 29കാരനായ ഒക്‌ലൻഡ് സ്വദേശി പിടിയിൽ. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇന്ത്യൻ ദമ്പതികളായ എലിസബത്തിനെയും ഹെർമൻ ബംഗേരയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഒരു കുടുംബ സുഹൃത്തിനും കുത്തേറ്റിരുന്നു. ഇയാളെ ഓക്‌ലൻഡിലെ സിറ്റി ഹോസ്‌പിറ്റലിലേക്ക് മാറ്റി.

പ്രതിയെക്കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. കൊലക്കുറ്റം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

gnn24x7