തെക്കൻ പസഫിക് സമുദ്രത്തിൽ വമ്പൻ ഭൂമികുലുക്കം ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ പസഫിക്കിൽ രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് ന്യൂസീലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.
യുഎസ് ജിയോളജിക്കൽ ഏജൻസിയുടെ അപ്‌ഡേറ്റുകൾ പ്രകാരം, 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലോയൽറ്റി ദ്വീപുകൾക്ക് തെക്കുകിഴക്കായി 10 കിലോമീറ്റർ (ആറ് മൈൽ) ആഴത്തിലാണ് കേന്ദ്രീകരിച്ചത്.
എന്നിരുന്നാലും, ഇത് ഭൂമിയിൽ കാര്യമായ നാശനഷ്ടങ്ങളോ മരണമോ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല, സുനാമി മുന്നറിയിപ്പ് കേന്ദ്രം ന്യൂസിലാന്റ്, ഫിജി, വാനുവാടു, മറ്റ് പസഫിക് ദ്വീപുകൾ എന്നിവയ്ക്കായി സുനാമി വാച്ചുകളും നൽകിയിട്ടുണ്ട്.







































