കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി ജസീന്ത ആർഡെർൺ വെള്ളിയാഴ്ച ന്യൂസിലാൻഡിന്റെ രാജ്യവ്യാപകമായ ലോക്ക്ഡൗൺ നീട്ടി. ചൊവ്വാഴ്ച അർദ്ധരാത്രി വരെ ലോക്ക്ഡൗൺ തുടരുമെന്ന് ആർഡെർൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തലസ്ഥാനമായ വെല്ലിംഗ്ടണിൽ പുതിയ അണുബാധകൾ കണ്ടെത്തിയതിനാലും കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ എത്ര പേർക്ക് വ്യപിച്ചിട്ടുണ്ടെന്ന് അറിയാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.
വെള്ളിയാഴ്ച 11 പുതിയ കേസുകൾ രേഖപ്പെടുത്തിയതായും അതിൽ മൂന്ന് കേസുകൾ വെല്ലിംഗ്ടണിലാണെന്നും ആരോഗ്യ അധികൃതർ അറിയിച്ചിരുന്നു. ഓസ്‌ട്രേലിയയിൽ രോഗം വൻ തോതിൽ പടർന്ന് പിടിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.









































