ഫിൻഗ്ലസ് മലയാളി സാം ചെറിയാൻ അന്തരിച്ചു. 50 വയസ്സായിരുന്നു. ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി അംഗമാണ്. പതിനെട്ടു വർഷങ്ങൾക്ക് മുൻപാണ് സാം അയർലണ്ടിലേക്ക് എത്തിയത്. ക്രിക്കറ്റിൽ സജീവതാരമായിരുന്ന സാം വിവിധ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിലും സജീവ പ്രവർത്തകനായിരുന്നു. കുറച്ചു നാളുകളായി ശാരീരിക ബുദ്ധിമുട്ടുകൾ സാമിനെ ബാധിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് സാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.











































