അയർലണ്ടിൽ നിന്നും അവധിക്കായി നാട്ടിൽ എത്തിയ ദ്രോഗഡ മലയാളി ലിസോ ദേവസിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരിയാറിൽ ഉളിയന്നൂർ കടവിലാണ് ലിസോ ദേവസിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ലിസോ നാട്ടിലെത്തിയത്. ബുധനാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ലിസോയുടെ മൃതദേഹം കണ്ടെത്തിയത്. എച്ച് എസ് ഇ ജീവനക്കാരനാണ് ലിസോ. ഏതാനം വർഷം മുമ്പാണ് ലിസോയുടെ കുടുംബം ദ്രോഗഡയിലേയ്ക്ക് താമസം മാറ്റിയത്. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം 4.30 ന് അങ്കമാലി സെന്റ് ജോര്‍ജ് ബസലിക്കയില്‍ നടക്കും. ദ്രോഗഡ ഔർ ലേഡി ഓഫ് ലൂർദ്ദ് ആശുപത്രിയിലെ സി എൻ എം നേഴ്സായ ലിന്‍സിയാണ് ഭാര്യ. മക്കള്‍: നിഖിത ,പാട്രിക്ക്.