മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39 വയസ്സായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണ ബേസിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസിൽബാറിലാണ് ബേസിലും കുടുംബവും താമസിക്കുന്നത്. ഭാര്യ: കുക്കു ബേസിൽ. ഒരു മകളുണ്ട്.സംസ്കാരം പിന്നീട്.
ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം നടത്തുകയാണ്. സംഭാവന നൽകാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്നു ലിങ്ക് ക്ലിക്ക് ചെയ്യുക.



































