അങ്കമാലി സ്വദേശി ജൂഡ് സെബാസ്റ്റ്യന്‍ പടയാറ്റി വാട്ടര്‍ഫോര്‍ഡിൽ മരണമടഞ്ഞു. 38 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം ജൂഡിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ ഫ്രാന്‍സീന ഫ്രാന്‍സീസ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. രണ്ട് മക്കള്‍: ആന്റു ജൂഡ് പടയാറ്റി (മൂന്ന് വയസ് ) എലീശ ജൂഡ് പടയാറ്റി (രണ്ട് വയസ്).
കഴിഞ്ഞ ദിവസം ജൂഡിന്റെ ഭാര്യയും മക്കളും അവധിക്കായി നാട്ടിലേയ്ക്ക് പോയിരുന്നു. നാട്ടിൽ എത്തിയ ശേഷം പല തവണ ജൂഡിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. സുഹൃത്തുക്കളെ വിവരം അറിയിക്കുകയും, തുടർന്ന് ഗാര്‍ഡ സംഭവസ്ഥലത്തെത്തുകയും ചെയ്തു. മൃതദേഹം നാട്ടിൽ സംസ്കരിക്കും.
ഏഴ് വർഷം മുമ്പാണ് ജൂഡും കുടുംബവും അയർലണ്ടിൽ എത്തിയത്. സിഗ്നാ കെയര്‍ നഴ്സിംഗ് ഹോമിലെ ജീവനക്കാരനായിരുന്ന ജൂഡ് സെബാസ്റ്റ്യന്‍. ക്രാന്തി സംഘടനയിലും, വാട്ടര്‍ഫോര്‍ഡിലെ മറ്റു മലയാളി കൂട്ടായ്മകളിലും സജീവ പ്രവത്തകനായിരുന്നു ജൂഡ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































