gnn24x7

യുവേഫ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

0
313
gnn24x7

ജനീവ: ഫുട്‌ബോള്‍ മാമാങ്കത്തിലെ ഏറ്റവും പ്രസിദ്ധമായ അവാര്‍ഡുകളില്‍ ഒന്നാണ് യുവേഫ അവാര്‍ഡ്. കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയായിരുന്നു ഇത്തവണത്തെ വോട്ടിംഗ് നടന്നത്. പ്രധാന പത്തില്‍ എത്തിവരില്‍ ചില പ്രമുഖ കളിക്കാര്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നതും വ്യത്യസ്ഥമാണ്. ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവാന്‍ഡോവ്‌സ്‌കിക്ക് യുവേഫ മെന്‍സ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിച്ചു. എല്ലാ മത്സരങ്ങളിലും 55 ഗോളുകള്‍ നേടി അദ്ദേഹം കോണ്ടിനെന്റല്‍ ട്രെബിളിലേക്ക് ടീമിനെ നയിച്ചു. കൂടുതല്‍ വോട്ട്‌നേടിയാണ് റോബര്‍ട്ട് പ്ലയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ സീസണില്‍ റോബര്‍ട്ട് നേടിയത് 15 ഗോളുകളാണ്. കൂടാതെ ബുണ്ടസ് ലിഗയില്‍ 34 ഗോളുകളും ജര്‍മ്മന്‍ കപ്പിലെ മത്സരത്തില്‍ ആറുഗോളുകളും താരം കരസ്ഥമാക്കി. യുവേഫയുടെ മികച്ച വനിതാ താരമായി ചെല്‍സിയുടെ ഡെന്‍മാര്‍ക്ക് താരം പെര്‍നില്ലെ ഹാര്‍ഡര്‍ക്കാണ് ലഭിച്ചത്. മികച്ച പരിശീലകനായി ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനെ തിരഞ്ഞെടുത്തു.ലിയോണിന്റെ ജീന്‍ ലുക്ക് വാസ്യൂറാണ് മികച്ച വനിതാ പരിശീലക.

ലെവാന്‍ഡോവ്‌സ്‌കിക്കും മറ്റുള്ളവര്‍ക്കും ലഭിച്ച പോയിന്റുകള്‍ ഇവിടെ ചേര്‍ക്കുന്നു:

1 Robert Lewandowski (Bayern) – 477 points
2 Kevin De Bruyne (Manchester City) – 90 points
3 Manuel Neuer (Bayern) – 66 points
4 Lionel Messi (Barcelona) 53 points
= Neymar (Paris Saint-Germain) 53 points
6 Thomas Müller (Bayern) 41 points
7 Kylian Mbappé (Paris Saint-Germain) 39 points
8 Thiago Alcántara (Bayern) 27 points
9 Joshua Kimmich (Bayern) 26 points
10 Cristiano Ronaldo (Juventus) 25 points

യുവേഫ അവാര്‍ഡ് ജേതാക്കള്‍:

UEFA Women’s Player of the Year: Pernille Harder
Men’s Coach of the Year: Hansi Flick
Women’s Coach of the Year: Jean-Luc Vasseur
Men’s Goalkeeper of the Season: Manuel Neuer
Men’s Defender of the Season: Joshua Kimmich
Men’s Midfielder of the Season: Kevin De Bruyne
Men’s Forward of the Season: Robert Lewandowski
Women’s Goalkeeper of the Season: Sarah Bouhaddi
Women’s Defender of the Season: Wendie Renard
Women’s Midfielder of the Season: Dzsenifer Marozsán
Women’s Forward of the Season: Pernille Harder
UEFA President’s Award: Didier Drogba

മുന്‍വര്‍ഷത്തെ വിജയികള്‍:

2019/20 – Robert Lewandowski (Bayern & Poland)
2018/19 – Virgil van Dijk (Liverpool & Netherlands)
2017/18 – Luka Modric (Real Madrid & Croatia)
2016/17 – Cristiano Ronaldo (Real Madrid & Portugal)
2015/16 – Cristiano Ronaldo (Real Madrid & Portugal)
2014/15 – Lionel Messi (Barcelona & Argentina)
2013/14 – Cristiano Ronaldo (Real Madrid & Portugal)
2012/13 – Franck Ribéry (Bayern & France)
2011/12 – Andrés Iniesta (Barcelona & Spain)
2010/11 – Lionel Messi (Barcelona & Argentina)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here