gnn24x7

കൊറോണ വൈറസ്‌; ടോക്യോ ഒളിംപിക്സ് 2021 ജൂലൈ‌23ന്

0
293
gnn24x7

ടോക്യോ: ആഗോള തലത്തില്‍ കൊറോണ വൈറസ്‌ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നീട്ടിവെച്ച ടോക്യോ ഒളിംപിക്സിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.

2021ജൂലൈ 23 ന് തുടങ്ങുന്ന ഒളിംപിക്സ് ഓഗസ്റ്റ്‌ എട്ടിന് അവസാനിക്കും. 2021 ലാണ് അരങ്ങേറുന്നതെങ്കിലും ടോക്യോ 2020 ഒളിംപിക്സ് എന്ന പേരിലാകും ഒളിംപിക്സ് അറിയപെടുക. ഇതോടൊപ്പം തന്നെ ടോക്യോ പാരാലിംപിക്സിന്റെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് 24 ന് നടക്കേണ്ടിയിരുന്ന
പാരാലിംപിക്സ് അടുത്ത വര്‍ഷം ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കും.

തിങ്കളാഴ്ച അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റിയും പ്രാദേശിക സംഘാടകരും പുതുക്കിയ തീയതി അംഗീകരിക്കുകയായിരുന്നു. ഒളിംപിക്സ് നടക്കുന്നതിന് ഇനിയും നാലര മാസത്തോളം ബാക്കിയുള്ളതിനാല്‍ ഒളിംപിക്സ് മാറ്റിവെയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടതില്ലെന്നയിരുന്നു ഐഒസി യുടെയും ജപ്പാന്റെയും നിലപാട്. എന്നാല്‍ കാനഡയും ഓസ്ട്രേലിയയും ഒളിംപിക്സില്‍ നിന്നും പിന്മാറുമെന്ന് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ഒളിംപിക്സ് വൈകി നടത്തുന്നതിന് തീരുമാനിച്ചത്.

ഇതാദ്യമായാണ് ഒളിംപിക്സ് വൈകി നടത്തുന്നത്.ഒന്നാം ലോക മഹായുദ്ധം കണക്കിലെടുത്ത് 1916 ലും രണ്ടാം ലോക മഹായുദ്ധം കണക്കിലെടുത്ത് 1940,1944 എന്നീ വര്‍ഷങ്ങളില്‍ ഒളിംപിക്സ് ഉപേക്ഷിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here