gnn24x7

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പുനരാരംഭിക്കുന്നു

0
345
gnn24x7

സിഡ്നി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പുനരാരംഭിക്കുന്നു. അടുത്ത മാസം ഡാര്‍വിന്‍ ക്രിക്കറ്റ് ലീഗോടെയായിരിക്കും ക്രിക്കറ്റ് തുടങ്ങുക. ഡാര്‍വിനും ഡിസ്ട്രിക്‌ട് ക്രിക്കറ്റും സംഘടിപ്പിക്കുന്ന ടി 20 ടൂര്‍ണമെന്റാണ് ജൂണില്‍ ആരംഭിക്കുന്നത്.

ജൂണ്‍ ആറിനായിരിക്കും ടി20 യുടെ തുടക്കം. അതിനുശേഷം ഏകദിന ടൂര്‍ണമെന്റും തുടങ്ങും. സെപ്റ്റംബര്‍ 19നായിരിക്കും ഫൈനല്‍.പ്രഥമ വിന്‍സി ടി10 ടൂര്‍ണമന്റ് സെന്റ് വിന്‍സെന്റ്, ഗ്രെനേജഡിനസ് എന്നീവിടങ്ങളിലായി മേയ് 22 മുതല്‍ 31 വരെ നടക്കും.

കോവിഡിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ സാമ്പത്തികമായി ഏറ്റവും വലിയ ആഘാമാതാണ് ഓസ്‌ട്രേലിയക്കുണ്ടായത്. ഈ വര്‍ഷമവസാനം ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന പരമ്പര റദ്ദാക്കുകയാണെങ്കില്‍ 300 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് ഉണ്ടാവുക.

gnn24x7