ന്യൂദല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപറ്റനുമായ സൗരവ് ഗാംഗുലി ക്വാറന്റീനില്‍. മൂത്ത സഹോദരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സൗരവ് നിരീക്ഷണത്തില്‍ പോയത്.
മൂത്ത സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസമാണ് ക്വാറന്റീനില്‍ പോയത്.
സ്‌നേഹാശിഷിന് കുറച്ച് ദിവസങ്ങളായി പനിയടക്കമുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. തുടര്‍ന്ന് സഹോദരനെ ബെല്ലെ വ്യൂ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്‌നേഹാശിഷിന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകിരച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ സൗരവ് താമസിക്കുന്ന വീട്ടിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സഹോദരന്റെ റിപ്പോര്‍ട്ട് പോസിറ്റീവായത്. അതിനാല്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ച് സൗരവിനെ വീട്ടില്‍ ക്വാറന്റീനിലാക്കിയിരിക്കുകയാണെന്ന് ബി.സി.സി.ഐയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ബംഗാള്‍ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്നു സ്‌നേഹാശിഷ്.