gnn24x7

രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും 40ഓളം എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകളില്‍ കരാറൊപ്പിട്ട് എംഎസ് ധോണി

0
256
gnn24x7

എംഎസ് ധോണി രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും അദ്ദേഹത്തെ വെറുതെ വിടാന്‍ ബ്രാന്‍ഡുകള്‍ ഒരുക്കമല്ല. 40ഓളം എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകളില്‍ കരാറൊപ്പിട്ടിരിക്കുന്ന ധോണിക്ക് വര്‍ഷത്തിന്റെ പകുതി ദിവസങ്ങളാണ് ഇതിനായി മാത്രം ചെലവഴിക്കേണ്ടിവരുന്നത്. ദുബായില്‍ തുടങ്ങാനിരിക്കുന്ന ഐപിഎല്ലിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണിയുടെ പേരിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ഡിമാന്റാണ്. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ മാസം 19നാണ് ദുബായില്‍ ആരംഭിക്കുന്നത്. പ്രമുഖ റീറ്റെയ്ല്‍ ശൃംഖലകളായ ലുലുവും ലാന്‍ഡ്മാര്‍ക്കും ഒരു മില്യണ്‍ ഡോളര്‍ മതിപ്പുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബ്രാന്‍ഡഡ് വസ്ത്രങ്ങളും ആക്‌സസറികളുമാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ‘ബ്രാന്‍ഡ് ധോണി’ക്ക് പിന്നിലുള്ള അരുണ്‍ പാണ്ടെ തന്റെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ ധോണിക്കായി ഒരുക്കിയിരിക്കുന്നത് വളരെ വിപുലമായ ബ്രാന്‍ഡിംഗ് പദ്ധതികളാണ്. 
ധോണി ആഗോള അംബാസഡറായ ബ്രാന്‍ഡ് സെവണിന്റെ വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കും ആക്‌സസറികള്‍ക്കുമൊക്കെ യു.എ.ഇയില്‍ വലിയ ഡിമാന്റാണ് ഉണ്ടായിരിക്കുന്നതെന്നും ഡിമാന്റിനനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ഏറെ പ്രയത്‌നിക്കേണ്ട അവസ്ഥയാണെന്നും അരുണ്‍ പാണ്ടേ പറയുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈറ്റി സ്‌പോര്‍ട്‌സിന്റെ പ്രമോട്ടറാണ് അരുണ്‍ പാണ്ടേ. ഇവരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓഫീഷ്യല്‍ ക്ലോത്തിംഗ് പാര്‍ട്ണര്‍. 

അഞ്ചോളം പുതിയ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ധോണി കരാറിലേര്‍പ്പെട്ടുകഴിഞ്ഞു. ഇതോടെ വിവിധ മേഖലകകളിലുള്ള 40 ബ്രാന്‍ഡുകളുടെ എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകളാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹം എന്‍ഡോഴ്‌സ് ചെയ്തിരുന്ന ബ്രാന്‍ഡുകളുടെ എണ്ണം 2012ല്‍ നിന്ന് 2017 ആയപ്പോഴേക്കും ഇരട്ടിയായി. 2012ല്‍ 22 എണ്ണമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 40ല്‍ എത്തിനില്‍ക്കുന്നു. നേരത്തെ വര്‍ഷത്തില്‍ 110-130 ദിവസം വരെയായിരുന്നു ബ്രാന്‍ഡ് പ്രമോഷനായി നേരത്തെ ചെലവഴിച്ചിരുന്നത്. ഇപ്പോഴത് 180 ദിവസം വരെയായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here