gnn24x7

നാലു വർഷത്തിനുപകരം രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള പദ്ധതിയുമായി ഫിഫ

0
579
gnn24x7

നാലു വർഷത്തിനുപകരം രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള പദ്ധതിയുമായി ഫിഫ. വാർഷിക പൊതുസമ്മേളനത്തിൽ സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷൻ ( SAFF) ഒരു നിർദ്ദേശം മുന്നോട്ടുവച്ചതിനെത്തുടർന്നാണ് സംഘടന ഇതേപ്പറ്റി വിശദമായ പഠനം നടത്താൻ തീരുമാനിച്ചത്. പുരുഷ, വനിതാ ടൂർണമെൻ്റുകൾ രണ്ട് വർഷം കൂടുമ്പോൾ നടത്താനാണ് ആലോചിക്കുന്നത്.

ഭാവിയിലെ ഫുട്ബോൾ പ്രതിസന്ധിയിലാണെന്നും കൊവിഡ് മഹാമാരി കാരണം ഫുട്ബോൾ കൂടുതൽ പ്രതിസന്ധിയിലാകുണ്ടെന്നും, നാലു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുന്ന പതിവ് മാറ്റണമോ എന്നത് ആലോചിക്കണമെന്നും ആണ് SAFF പ്രസിഡന്റ് അറിയിച്ചത്..

അടുത്ത പുരുഷ ടൂർണമെന്റ് 2022 അവസാനത്തോടെ ഖത്തറിൽ നടക്കും, 2023ൽ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി വനിതാ ലോകകപ്പും നടക്കും. എന്നാൽ ഭാവിയിൽ ഉണ്ടാകുന്ന ഏതെങ്കിലും പുന സംഘടന ക്ലബ് ഗെയിമിലും കോണ്ടിനെന്റൽ ടൂർണമെന്റുകളിലും വ്യാപകമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here