റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡണ്ട് ലോറന്‍സൊ സാന്‍സ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 76 കാരനായ സാന്‍സിനെ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ശ്വാസകോശ സംബന്ധമായ രോഗം നേരത്തെ തന്നെ സാന്‍സിനുണ്ടായിരുന്നെന്ന് മകന്‍ പറഞ്ഞു.
1995-2000 കാലഘട്ടങ്ങളിലായിരുന്നു സാന്‍സ് റയല്‍ പ്രസിഡണ്ടായിരുന്നത്. രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ഒരു ലാലിഗ കിരീടവും സാന്‍സിന് കീഴില്‍ റയല്‍ നേടിയിരുന്നു.
അതേസമയം യുവന്റസിന്റെ അര്‍ജന്റീനന്‍ താരം പൗളി ഡിബാലയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യുവന്റസ് ടീമില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ നിലവില്‍ കര്‍ശന നിരീക്ഷണത്തിലാണ്.