കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനും ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതായുമായ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു. 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പി.ടി.ഉഷയുടെ കോച്ചായിരുന്നു. 1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ അവാര്‍ഡും നല്‍കി ആദരിച്ചിരുന്നു.
1955-ല്‍ എയര്‍ഫോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എയര്‍ ഫോഴ്സില്‍ നിന്ന് പട്യാലയില്‍ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാര്‍ ജി.വി.രാജയുടെ ക്ഷണപ്രകാരമാണ് 1970 ല്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലില്‍ കോച്ചായി ചേര്‍ന്നത്. 1985 ല്‍ നമ്പ്യാര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളിയായി.