gnn24x7

ഗോള്‍ നേടിയതിന് അച്ഛന്റെ സ്റ്റൈൽ ആഘോഷവുമായി റൊണാൾഡോ ജൂനിയർ

0
510
gnn24x7

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അണ്ടര്‍ 12 ടീമിനായി ഗോള്‍ നേടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍. ഗോള്‍ നേടിയ ശേഷമുള്ള താരത്തിന്റെ ആഘോഷമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. അച്ഛന്റെ അതേ രീതിയിലുള്ള ഗോള്‍ ആഘോഷമാണ് മകനും നടത്തിയത്.

സ്‌പെയിനില്‍ നടക്കുന്ന ഒരു യൂത്ത് ടൂര്‍ണമെന്റിലാണ് റൊണാള്‍ഡോ ജൂനിയര്‍ മാഞ്ചസ്റ്ററിനായി പന്ത് തട്ടിയത്. സ്പാനിഷ് ക്ലബ്ബ് ഗിറോണയുടെ അണ്ടര്‍ 12 ടീമിനെതിരെ 5-0 എന്ന സ്‌കോറിന് യുണൈറ്റഡ് വിജയിക്കുകയും ചെയ്തു. 11 കാരനായ റൊണാള്‍ഡോ ജൂനിയര്‍ പകരക്കാരനായാണ് ഇറങ്ങിയത്. 68ാം മിനിറ്റില്‍ താരം ടീമിനായി ഗോളും നേടി.

gnn24x7