ഇന്ത്യയുടെ ശക്തമായ മെഡൽ മത്സരാർത്ഥി വിനേഷ് ഫോഗട്ട് വ്യാഴാഴ്ച റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ സ്വീഡന്റെ സോഫിയ മഗദലേനയെ പരാജയപ്പെടുത്തി വനിതകളുടെ 53 കിലോഗ്രാം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
സ്വീഡന്റെ സോഫിയ മഗദലേനയെ 7-1 ന് തോൽപ്പിച്ചാണ് 26 കാരിയായ വിനേഷ് ഫോഗട്ട് ക്വാർട്ടറിലെത്തിയത്. ക്വാര്‌ട്ടർ ഫൈനലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് നേരിടാൻ പോകുന്നത് ബെലാറസിന്റെ വനേസയെയാണ്.





































