gnn24x7

കൊവിഡ്-19; ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ റദ്ദാക്കിയെങ്കിലും സംഘാടകര്‍ക്ക് ലഭിക്കാന്‍ പോകുന്നത് 1000 കോടിയലധികം രൂപ

0
262
gnn24x7

ന്യൂയോര്‍ക്ക്: കൊവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ റദ്ദാക്കിയെങ്കിലും സംഘാടകര്‍ക്ക് ലഭിക്കാന്‍ പോകുന്നത് 1000 കോടിയലധികം രൂപ. പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സ് ഇനത്തിലാണ് 140 ദശലക്ഷം ഡോളര്‍ (ഏകദേശം 1062,98,50,000 രൂപ) സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് അസോസിയേഷന് ലഭിക്കുക.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതാദ്യമായാണ് ടൂര്‍ണ്ണമെന്റ് റദ്ദാക്കുന്നത്. കഴിഞ്ഞ 17 വര്‍ഷമായി വിംബിള്‍ഡണ്‍ സംഘാടകര്‍ പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സിലേക്ക് രണ്ടു ദശലക്ഷം യു.എസ് ഡോളര്‍ (15 കോടിയോളം ഇന്ത്യന്‍ രൂപ) വീതം ഓരോ വര്‍ഷവും നല്‍കുന്നത്.

ജൂണ്‍ 29-നാണ് ഈവര്‍ഷം ടൂര്‍ണമെന്റ് തുടങ്ങേണ്ടിയിരുന്നത്. കൊവിഡ് 19 വ്യാപിച്ചതോടെ ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയായിരുന്നു.

ഒന്നാം ലോക മഹായുദ്ധത്തിന്റേയും രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് ഇതിന് മുമ്പ് വിംബിള്‍ഡണ്‍ റദ്ദാക്കിയിട്ടുള്ളത്. 1914-ലും 1947-ലുമായിരുന്നു ഇത്.

വിംബിള്‍ഡണ്‍ റദ്ദാക്കിയതോടെ ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളെല്ലാം താളം തെറ്റും. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കൊവിഡിനെ തുടര്‍ന്ന് നീട്ടിവെച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here