മുംബൈ: ദിവസങ്ങൾ കഴിയുന്തോറും മുംബൈയിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കോറോണ സ്ഥിരീകരിച്ചുവെന്നാണ്.
26 മലയാളികളുൾപ്പെടെ 28 നഴ്സുമാർക്കും ഒരു ഡോക്ടറിനും കോറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇവരെല്ലാപേരും നിരീക്ഷണത്തിലായിരുന്നു.
ആശുപത്രിയിലെ 4 മലയാളി നഴ്സ്മാർക്ക് നേരത്തെ കോറോണ സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാകാം ഈ 26 നഴ്സുമാർക്കും പിടിപ്പെട്ടതെന്നാണ് സൂചന. ബോംബെ ആശുപത്രിയിലെ 2 മലയാളികളുൾപ്പെടെ 12 ആരോഗ്യ പ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
മുംബൈയിൽ ഒരു മലയാളി ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത് ഇതാദ്യമായാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 100 ലേറെ മലയാളി ആരോഗ്യ പ്രവർത്തകർക്ക് മഹാരാഷ്ട്രയിൽ കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടത്തെ പല ആശുപത്രികളിലും ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാ സംവിധാനങ്ങൾ ഒന്നും ലഭിക്കുന്നില്ലയെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്.
ഇതിനിടയിലാണ് നാവിക സേനയിലെ 21 പേർക്ക് മുംബൈയിൽ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്ക് എവിടെനിന്നും കോറോണ പിടിപ്പെട്ടുവെന്ന കാര്യത്തിൽ ഒരു പിടിയുമില്ല.




































