തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോര്‍ട്ടു ചെയ്തു. പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു 68 കാരനായ ഇദ്ദേഹം.
ഇയാളുടെ ആദ്യത്തെ ഫലം നെഗറ്റീവ് ആയിരുന്നിട്ടും മെഡിക്കല്‍ കൊളെജിലെ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ നീരീക്ഷണത്തില്‍ വെക്കുകയായിരുന്നു.
അതേസമയം രണ്ടാമത്ത ഫലം വീണ്ടും പോസിറ്റീവ് ആവുകയായിരുന്നു. മാര്‍ച്ച് 18ഓട് കൂടിയാണ് ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.
മരിച്ച വ്യക്തിക്ക് എങ്ങനെ രോഗം വന്നുവെന്ന് കണ്ടു പിടിക്കാനായിട്ടില്ല. വിദേശത്തുനിന്ന് വന്നവരുമായി യാതൊരു ബന്ധവും ഇയാള്‍ക്കില്ല.
സ്വകാര്യ ആശുപത്രിയില്‍ ഇയാളെ പരിശോധിച്ച ഡോക്ടര്‍മാരും നിരീക്ഷണത്തിലാണ്.







































