gnn24x7

ദല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി

0
378
gnn24x7

ന്യൂദല്‍ഹി: ദല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. ഏഴു മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചത്തെ കണക്കു പ്രകാരം 27 ആയിരുന്നു മരണ സംഖ്യ.

ദല്‍ഹിയിലെ ഗുരു തെഗ് ബഹദുര്‍ (ജി.ടി.ബി) ആശുപത്രിയില്‍ വെച്ചാണ് 30 മരണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ വെച്ച് രണ്ടു പേരാണ് മരണപ്പെട്ടത്. ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ രതന്‍ ലാലും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

മരണപ്പെട്ട 9 പേര്‍ക്ക് വെടിയേറ്റതായി ് ജി.ടി.ബി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്.

മരണപ്പെട്ടവരില്‍ കുറച്ചു പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജി.ടി.ബി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

gnn24x7