തിരുവനന്തപൂരം: സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൂടി കോറോണ (Covid19) സ്ഥിരീകരിച്ചു. അറുപത്തിരണ്ടുപേർ രോഗമുക്തരായിട്ടുണ്ട്. കോറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോറോണ സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്തു നിന്നും വന്നവരും 37 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 14 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.







































