gnn24x7

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

0
301
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.

മാളുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഏഴ് മണി വരെ മാത്രമേ തീയേറ്ററുകള്‍ തുറക്കാൻ അനുമതിയുള്ളു. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല.

gnn24x7