gnn24x7

ഇറാഖിൽ ചാവേർ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു

0
400
gnn24x7

ബാഗ്ദാദിലെ സദർ സിറ്റി പരിസരത്ത് തിങ്കളാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here