ന്യൂഡല്‍ഹി: സിനിമയില്‍ കാണുന്നതുപോലെ പട്ടാപ്പകല്‍ തോക്കുമായി യുവാവ് വരികയും മറ്റൊരു യുവാവിനെ വെടിവെച്ചിടുകയും ചെയ്യുന്നു. മരിച്ചില്ലെങ്കിലോ എന്ന് കരുതി വീണ്ടും വെടിവെക്കുകയും അതിന് ശേഷം മൊബൈലില്‍ ഫോട്ടോ എടുക്കുകയും ചെയ്തു. ഒരാഴ്ച മുന്‍പാണ് സിനിമയുടെ രംഗത്തെ വെല്ലുന്ന ഈ സംഭവം നടന്നത്. ഇന്ന് ഇതിന്റെ ദൃശ്യം പുറത്തുവന്നു.
ഡല്‍ഹിയിലെ ദ്വാരക മേകലയില്‍ ഒക്ടോബര്‍ 22 നായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് വിഷ്വല്‍ പുറത്തു വന്നു. ഹെല്‍മറ്റ് പിടിച്ചു നില്‍ക്കുന്ന ഒരാളെ തൂവലകൊണ്ട് മുഖം മറച്ച അക്രമി ഓടിച്ചിട്ട് വെടിവെക്കുകയായിരുന്നു. തലയ്ക്കാണ് യുവാവിന് വെടിയേറ്റത്. മരിച്ചില്ലെന്ന് ഉറപ്പുവരുത്തിയ യുവാവ് വീണ്ടും വന്നു വെടിയുതിര്‍ക്കുന്നത് കൃത്യമായി വിഡിയോയില്‍ കാണാവുന്നതാണ്.
മോഹന്‍ ഗാര്‍ഡനില്‍ താമസിക്കുന്ന വികാസ് മേത്ത എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. അക്രമിയെപ്പറ്റി മറ്റു വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഗുണ്ടാവിളയാട്ടത്തിന്റെ ഭാഗമാണെന്നും മറ്റാരോ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവ് വെടിവെച്ചത് എന്നും പോലീസ് വ്യക്തമാക്കി. പോലീസ് കേസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം ഇതുപോലെ പരീക്ഷയ്ക്ക് പോയ യുവതിയെ പട്ടപ്പകല്‍ വെടിവെച്ചു കൊല്ലുന്നതിന്റെ ദൃശ്യംപുറത്തു വന്നിരുന്നു.