gnn24x7

എം.ശിവശങ്കറിനെ അറസ്റ്റു ചെയ്തു

0
252
gnn24x7

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഇ.ഡി. അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയായിരുന്നു. നീണ്ട 6 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് നടത്തിയത്. നാളെ കോടതിയില്‍ ഹാജരാക്കാനാണ് ഇ.ഡി.യുടെ തീരുമാനം എന്നാല്‍ ജഡ്ജി ലീവായതിനാല്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഹാജരാക്കിയതിന് ശേഷം അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിക്കുമെന്നാണ് വിവരം. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും വേണ്ടിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദിക്കല്‍, ബിനാമി ഇടപാടുകള്‍ എന്നീ കുറ്റം ചുമത്തിയാണ് ഇ.ഡി. അറസ്റ്റു ചെയ്തു. സ്വപ്‌നയുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്തു വന്നതോടെയാണ് നിര്‍ണ്ണായകമായ നീക്കങ്ങള്‍ അന്വേഷണ ഉദ്യേഗാസ്ഥന്മാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ലോക്കറിലുണ്ടായിരുന്ന ഒരുകോടി പണമാണ് നിര്‍ണ്ണായക തെളിവായത്. ലോക്കറിന്റെ ഉടമസ്ഥത സ്വപ്‌നയും ചാര്‍ട്ടഡ് അക്കൗണ്ടും ഒരുമിച്ചുള്ളതാണ്. ആ ലോക്കറിലാണ് കണക്കില്‍പ്പെടാത്ത ഒരുകോടി രൂപ കണ്ടെത്തുന്നത്. ഈ ഒരുകോടിക്ക് കൃത്യമായ രേഖകള്‍ കാണിക്കുവാന്‍ സ്വപ്‌നയ്‌ക്കോ, ശിവശങ്കറിനോ സാധിച്ചിട്ടില്ല. ഇതാണ് കേസിലെ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് കാരണമായത്.

അറസ്റ്റിന് ശേഷം ശിവശങ്കറെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തുന്നു.

രാവിലെ തിരുവനന്തപുരത്തു നിന്നും ശിവശങ്കറിനെ കൊച്ചിയിലേക്ക് എത്തിക്കുകയും അതിന് ശേഷം ആറുമണിക്കൂറാണ് ഇ.ഡി. ചോദ്യം ചെയ്തത്. പ്രധാനമായും കള്ളപ്പണത്തിന്റെ നീക്കുപോക്കുകളെക്കുറിച്ചാണ് കൂടതല്‍ സമയം ചോദ്യം ചെയ്യേണ്ടി വന്നതാണ് സമയം ഇത്രയും ദീര്‍ഘിച്ചുപോയത്. എന്നാല്‍ അറസ്റ്റ് കസ്റ്റംസ് ചെയ്യാതെ ഇ.ഡി. തന്നെ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

കേരളത്തില്‍ ഇത് വലിയ രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മാധ്യമങ്ങളും പൊതുജനങ്ങളും വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥരില്‍ ഏറ്റവും വലിയ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയാണ് കള്ളപ്പണം വെളുപ്പിക്കുക, സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാവുക എന്നീ കുറ്റകൃത്യങ്ങളില്‍ അറസ്റ്റു ചെയ്യപ്പെടുന്നത്. എന്നാല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് ശിവശങ്കറിന് അറിയുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ഹൈക്കോടതി അറസ്റ്റിന് കുറച്ചു ദിവസത്തെ സമയം നല്‍കിയിരുന്നു. അതിന് ശേഷമാണ് ഇ.ഡി. അറസ്റ്റിലേക്ക് തിരിയുന്നത്. കൃത്യമായ വെളിവുകളും മറ്റും ഹാജരാക്കിയതിന് ശേഷമാണ് ഇ.ഡി. അവസാന റൗണ്ട് ചോദ്യം ചെയ്യലിലേക്ക് കടക്കുന്നത്.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ എം. ശിവശങ്കറിന് നേരിട്ട് പങ്കാളിത്തം ഉള്ളതായി തെളിയിക്കപ്പെടുകയും ചെയ്ത സ്ഥിതിക്ക് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കൂടാതെ മുഖ്യമന്ത്രിയാണ് സ്വപ്നയെ ശിവശങ്കറിന് പരിചയപ്പെടുത്തിക്കൊടുത്തത് എന്ന് രണ്ടുപേരുടെയും മൊഴിയില്‍ വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രന്‍ വീണ്ടും ഊന്നി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here