gnn24x7

ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പതിനഞ്ചുകാനെ കുത്തിക്കൊന്നു

0
296
gnn24x7

ചാരുംമൂട്: വിഷുവിന് പടയണിവെട്ടം ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിനിടെ പതിനഞ്ചുകാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്നു. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പത്ത് മണിയോടെ ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വെച്ചാണ് സംഭവം നടന്നത്. നാല് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സി.പി.ഐ.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിനെപ്പറ്റി വ്യക്തമല്ല.

gnn24x7