gnn24x7

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം: യുവാവിന്റെ കൈ​പ്പ​ത്തി​ക​ള്‍ അറ്റുപോയ നിലയിൽ

0
117
gnn24x7

കതിരൂര്‍: കണ്ണൂര്‍ കതിരൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈ​പ്പ​ത്തി​ക​ള്‍ അറ്റുപോയ നിലയിൽ. ബുധനാഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​തി​രൂ​ര്‍ സ്വ​ദേ​ശി നി​ജേഷിൻറെയാണ് കൈ​പ്പ​ത്തി​ക​ള്‍ അറ്റുപോയത്. കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നില്‍ ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ജേ​ഷി​നെ ആ​ദ്യം തല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പിന്നീട് മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here