gnn24x7

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു കിടക്കകള്‍ 80 ശതമാനവും കോവിഡ് രോഗികളാൽ നിറഞ്ഞു

0
463
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു കിടക്കകള്‍ 80 ശതമാനവും കോവിഡ് രോഗികളാൽ നിറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമുള്ള 1199 ഐ.സി.യു കിടക്കകളില്‍ 238 എണ്ണം മാത്രമാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്.

പാലക്കാട് ജില്ലയില്‍ പത്തില്‍ താഴെ വെന്റിലേറ്ററുകള്‍ മാത്രമേയുള്ളൂ. കൂടാതെ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം എറണാകുളത്ത് വെന്റിലേറ്റര്‍ സൗകര്യമൊന്നും അവശേഷിക്കുന്നില്ല.

അതേസമയം എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു കിടക്കകള്‍ നിലവില്‍ ഒന്നും തന്നെ ഒഴിവില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ സംസ്ഥാനത്ത് ഓക്‌സിജന്‍ സൗകര്യമുള്ള 2843 കിടക്കകളില്‍ 528 എണ്ണമേ അവശേഷിക്കുന്നുള്ളൂ.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 42,464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

gnn24x7