തൊടുപുഴ: തൊടുപുഴ മുട്ടം മഞ്ഞപ്രയില്‍ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആസിഡ് ആക്രമണം. ഇന്ന് രാവിലെ സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്‌നത്തെ തുടർന്ന് സോന സുഹൃത്തിന്റെ വീട്ടിൽ മൂന്ന് ദിവസമായി വന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടിൽ വന്നാണ് സോനയുടെ മുൻ ഭർത്താവ് ആസിഡ് ഒഴിച്ചത്. യുവതിക്ക് നാല്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തിൽ മുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








































