gnn24x7

ഉക്രൈന്‍ പട്ടാളത്തില്‍ ചേര്‍ന്ന മകനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടപേക്ഷിച്ച് പിതാവ്

0
551
gnn24x7

ചെന്നൈ: ഉക്രൈന്‍ പട്ടാളത്തില്‍ ചേര്‍ന്ന മകനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടപേക്ഷിച്ച് പിതാവ്. കോയമ്പത്തൂർ സ്വദേശിയായ സൈനികേഷ് രവിചന്ദ്രനാണ് (21) യുക്രെയ്ൻ അർധസൈനിക വിഭാഗത്തിൽ ചേർന്നത്.

ഖാര്‍കീവ് നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ എയറോസ്‌കോപ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് സായ്‌നികേഷ്. റഷ്യന്‍ പട്ടാളത്തോട് യുദ്ധം ചെയ്യാനാഗ്രഹിക്കുന്ന സിവിലിയന്‍സിനും ഉക്രൈന്‍ നാഷണല്‍ ഫോഴ്‌സിനൊപ്പം അണിചേരാമെന്ന സെലന്‍സ്‌കിയുടെ ആഹ്വാന പ്രകാരമാണ് സായ്‌നികേഷ് ഉക്രൈനിയന്‍ പട്ടാളത്തോടൊപ്പം ചേര്‍ന്നത്.

2018ലാണ് സൈനികേഷ് യുക്രെയ്നിലെത്തുന്നത്. ഹാർകീവിലെ ദേശീയ എയ്റോസ്പേസ് സർവകലാശാലയിലായിരുന്നു പഠനം.2022ൽ കോഴ്സ് പൂർത്തിയാക്കി. യുക്രെയ്നെതിരായ റഷ്യൻ ആക്രമണം ആരംഭിച്ചതിനുശേഷം സൈനികേഷ് വീട്ടുകാരുമായി ബന്ധപ്പെടാത്തതിനെ തുടർന്ന് സൈനികേഷിൻറെ കുടുംബം എംബസിയുടെ സഹായത്തോടെയാണ് സൈനികേഷിനെ ബന്ധപ്പെട്ടത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here