gnn24x7

നടന്‍ ദിലീപ് ഫോണിലെ തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്

0
475
gnn24x7

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഫോണിലെ തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ജനുവരി 29, 30 തീയതികളിലായി മൂബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷം ഫോണില്‍ കൃത്രിമം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ വെച്ചാണ് ഫോണുകളിലെ തെളിവ് നശിപ്പിച്ചിരിക്കുന്നത്. ലാബ് ഉടമകളെ ചോദ്യം ചെയ്തപ്പോള്‍ നാല് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്ന് ഇവര്‍ മൊഴി നല്‍കിയെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച നിർണായക റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

gnn24x7