gnn24x7

പ്രശസ്ത ചലച്ചിത്ര നടന്‍ ശശി കലിംഗ അന്തരിച്ചു

0
194
gnn24x7

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നടന്‍ ശശി കലിംഗ(59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. വി.ചന്ദ്രകുമാര്‍ എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.

നാടക രംഗത്ത് സജീവമായിരുന്ന ശശി കലിംഗ പാലേരി മാണിക്യം എന്ന സിനിമയിലൂടെയാണ് സിനിമ രംഗത്തേക്കെത്തിയത്.

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ്, പുലിമുരുകന്‍, കസബ, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, ഇന്ത്യന്റുപ്പി എന്നിവയാണ് പ്രധാന സിനിമകള്‍. 2019ല്‍ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്.

25 വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ച ശശി 500 ല്‍ അധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here