ഇന്ധന ചോർച്ചയെത്തുടർന്ന് എയർ ഇന്ത്യയുടെ (AI106) നെവാർക്ക് – ഡൽഹി വിമാനം സ്വീഡനിൽ അടിയന്തരമായി തിരിച്ചിറക്കി. 300 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് ഇന്ധന ചോർച്ചയെത്തുടർന്ന് സ്വീഡനിൽ ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.
വിമാനം അടിയന്തരമായി തിരിച്ചിറക്കുന്ന സമയത്ത് വൻ യൂണിറ്റ് ഫയർ എഞ്ചിനുകളിൽ വിമാനത്താവളത്തിൽ എത്തിച്ചിരുന്നതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു.ഇന്ധന ചോർച്ചയെത്തുടർന്ന് വിമാനത്തിലെ ഒരു എഞ്ചിൻ ഷട്ട് ഡൗൺ ആവുകയും തുടർന്ന് സ്റ്റോക്ക്ഹോമിൽ വിമാനം സുക്ഷിതമായി ഇറക്കുകയുമായിരുന്നുവെന്ന് ഡി.ജി.സി.എ. മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പരിശോധനയിൽ രണ്ടാമത്തെ എഞ്ചിനിൽ നിന്നാണ് ഇന്ധനം ചോരുന്നതെന്ന് കണ്ടെത്തിയതെന്നും പരിശോധനകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ