ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ സ്‌പൈ അഗ്രോ ഇന്‍ഡസ്ട്രീസില്‍ അമോണിയ വാതക ചോര്‍ച്ച. ഫാക്ടറിയിലെ ഒരു ജീവനക്കാരന്‍ മരിക്കുകയും മൂന്ന് പേര്‍ ആശുപത്രിയിലാകുകയും ചെയ്തു.
50 വയസുള്ള ജീവനക്കാരനാണ് മരിച്ചതെന്ന് ജില്ലാ കളക്ടര്‍ ജി. വീരപാണ്ഡ്യന്‍ പറഞ്ഞു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
സംഭവം അറിഞ്ഞയുടനെ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും വീര പാണ്ഡ്യന്‍ പറഞ്ഞു.
കുര്‍ണൂല്‍ ജില്ലയിലെ നന്ദ്യാലിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.





































