സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്റെ ചുവടുപിടിച്ച് അന്വേഷണം യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി.29 വയസ്സുള്ള ഇയാളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.
മനുഷ്യക്കടത്തു സംബന്ധിച്ച് സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്റെ ചുവടുപിടിച്ചായിരുന്നു അന്വേഷണം. ട്രക്കുകളിൽ അനധികൃത കുടിയേറ്റക്കാരെ കടത്തുന്ന സംഘത്തിൽപെട്ടതാണ് ഇയാളെന്ന് എൻസിഎ അറിയിച്ചു. 2024 ജൂലൈക്കു ശേഷം 50,000 അനധികൃത കുടിയേറ്റക്കാരെയാണ് യുകെ പുറത്താക്കിയത്. കുടിയേറ്റ നിയമലംഘനത്തിന് 2715 ഇന്ത്യക്കാർ തടങ്കലിലുണ്ട്


































