gnn24x7

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു

0
243
gnn24x7

ന്യൂദല്‍ഹി: കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ബന്ദ്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി അടഞ്ഞു കിടക്കുകയാണ്. എല്‍.ഡി.എഫും യു.ഡി.എഫും സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങി വിവിധ ട്രേഡ് യൂണിയനുകളും ബന്ദിന് പൂര്‍ണപിന്തുണയാണ് അറിയിച്ചിട്ടുള്ളത്.

അതേസമയം ദല്‍ഹിയിലെ നാഷണല്‍ ഹൈവേകള്‍ തടയാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. ദേശീയ പാതയിലൂടെ ഒരു തരത്തിലുള്ള യാത്രകളോ, ചരക്കു നീക്കങ്ങളോ നടത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here