gnn24x7

മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തി

0
542
gnn24x7

കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തിയതോടൊപ്പം നാല് ബോംബുകളും കണ്ടെത്തി. മമ്പറം ടെലഫോൺ എക്സേഞ്ചിന്റെ പിൻഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. ബോംബ് നിർമ്മാണ സാമഗ്രികളും സമീപത്തുനിന്നും പോലീസ് കണ്ടെടുത്തു.

വോട്ടോടുപ്പിന്റെ തലേദിവസം പുലർച്ചെയോടെയാണ് തലശേരി – അഞ്ചരക്കണ്ടി റോഡരികിൽ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കൂറ്റൻ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയിൽ നാട്ടുകാർ കണ്ടത്. പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഈ പ്രദേശത്ത് നടന്നിരുന്നു.

gnn24x7