gnn24x7

ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം

0
215
gnn24x7

ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4 ആയി. തൃശൂർ ആര്യംപാടം സ്വദേശി അർജുനാണ് മരിച്ചത്.

അപകടത്തിൽ 51 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 27 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇന്ത്യൻ നേവി വക്താവ് അറിയിച്ചു. അതേസമയം ബാര്‍ജ് മുങ്ങിയ സംഭവത്തിൽ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ചുഴലിക്കാറ്റ് അവഗണിച്ച് ബാര്‍ജ് യാത്ര തുടര്‍ന്നെന്ന ആരോപണത്തിലാണ് ക്യാപ്റ്റനെതിരെ മുംബൈ പോലീസ് കേസെടുത്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here