gnn24x7

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംഘർഷം; 11 പേര്‍ കൊല്ലപ്പെട്ടു

0
523
gnn24x7

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളിലെ സംഘർഷം തുടരുന്നു. വിവിധയിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും 11 പേര്‍ കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ട്. അതേസമയം മമതാ ബാനര്‍ജി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.

നൂറിലധികം ഓഫീസുകൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തകർത്തതായി ബിജെപി ആരോപിച്ചു. കൊല്‍ക്കത്തയില്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം നടന്നു. സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് ബംഗാളിൽ എത്തും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

gnn24x7