gnn24x7

ത്രിപുരയില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്ന് 2345 സി.പി.ഐ.എം, ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

0
702
gnn24x7

അഗര്‍ത്തല: ത്രിപുര ട്രൈബല്‍ ഏരിയാസ് ആട്ടോണോമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്ന് 2345 സി.പി.ഐ.എം, ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. നേതാക്കള്‍ ഉള്‍പ്പെടെയാണ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലെത്തിയത്.

സംസ്ഥാനം ഭരിക്കുന്ന മുന്നണിയില്‍ അംഗമായ ഐ.പി.എഫ്.ടിയില്‍ നിന്ന് വലിയ തോതില്‍ പ്രവര്‍ത്തകര്‍ എത്തിയത് ബി.ജെ.പി-ഐ.പി.എഫ്.ടി സര്‍ക്കാരിന്റെ പരാജയത്തെ ചൂണ്ടിക്കാണിക്കുന്നുവെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു. ത്രിപുര ട്രൈബല്‍ ഏരിയാസ് ആട്ടോണോമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ഐ.പി.എഫ്.ടിക്കെതിരെ കടുത്ത പോരാട്ടം നടത്താനും, അതോടൊപ്പം സി.പി.ഐ.എമ്മിനെയും പുറത്താക്കാനുള്ള പിന്തുണ തരാന്‍ ജനങ്ങള്‍ തയ്യാറെടുക്കുകയാണെന്നും പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു.

തദ്ദേശീയ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുന്നത് കോണ്‍ഗ്രസിനെ എ.ഡി.സിയില്‍ ശക്തിപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കുമെന്നും പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ചാലോചിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗവും നടന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കും. വിവിധ കാര്യങ്ങള്‍ യോഗത്തില്‍ പരിശോധിച്ചുവെന്നും പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here