ന്യൂഡൽഹി: കോറോണ വൈറസ് രാജ്യമൊട്ടാകെ വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ തിഹാർ ജയിലിൽ നിന്നും തടവുകാരെ വിട്ടയക്കാൻ തീരുമാനമായി.
അടുത്ത മൂന്നു ദിവസത്തിനുള്ളിൽ മൂവായിരം തടവുകാരെ വിട്ടയക്കാനാണ് തിഹാർ അധികൃതരുടെ തീരുമാനം.
മൂവായിരം തടവുകാരിൽ പകുതി പേർക്ക് പരോളോ അല്ലെങ്കിൽ താത്കാലിക വിടുതലോ നൽകും ബാക്കിയുള്ളവരെ ഇടക്കാല ജാമ്യത്തിലോൽ വിട്ടയക്കും. എന്നാൽ കൊടുംകുറ്റവാളികൾ ഈ ലിസ്റ്റിൽ ഉൾപ്പെടില്ലയെന്നും ജയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് കോറോണ വൈറസ് വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ തടവുകാരെ വിട്ടയക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
ജയിലിലെ തിരക്ക് കുറയ്ക്കാനായി തടവുകാർക്ക് പ്രത്യേക പരോളോ താൽക്കാലിക’വിടൂതലോ നൽകണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരോട് ആവശ്യപ്പെട്ടിരുന്നു.
ഏത് വിഭാഗത്തിലുള്ളവർക്കാണ് പരോൾ നല്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി, ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയായിരിക്കും തീരുമാനിക്കുക.
നാലു മുതൽ ആറാഴ്ചവരെ പരോളോ ഇടക്കാല ജാമ്യമോ നല്കുന്നത് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നവർക്കോ ഏഴു വർഷംവരെ ശിക്ഷ ലഭിച്ചവർക്കോ പരോൾ നൽകാമെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.
രാജ്യത്ത് 1339 ജയിലുകളിലായി 4.66 ലക്ഷം തടവുകാരാണുള്ളത്.







































