gnn24x7

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

0
264
gnn24x7

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ കുന്നോത്ത്പറമ്പ് സ്വദേശി ആയിഷ ഹജ്ജുമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് 63 വയസ്സുണ്ട്.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധന ഫലം പുറത്ത് വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം ഇവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. ഇന്ന് കോട്ടയത്തും ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാഞ്ഞിരപ്പിള്ളി പാറത്തോട് സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. 71 വയസ്സായിരുന്നു.

ഇദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖങ്ങളും പ്രമേഹവും ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോ ഡ്രൈവറായിരുന്നു ഇദ്ദേഹം. എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല.അതേസമയം ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്താന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here