ന്യൂഡൽഹി: ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമത്. അമേരിക്കയില്‍ 16,939 രോഗികളും ഇന്ത്യയില്‍ 8,944 രോഗികളും ഗുരുതരാവസ്ഥിയിലാണ്. വ്യാഴാഴ്ച മാത്രം രാജ്യത്ത് 9,864 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 2,26,588 ആയി. 1,08,364 പേർ രോഗമുക്തരായി. 1,11,850 പേരാണ് ചികിത്സയിലുള്ളത്.
വ്യാഴാഴ്ച 273 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 6,362 ആയി.9304 പുതിയ രോഗികള്‍. ദിവസം ഒമ്പതിനായിരത്തിലധികം രോഗികള്‍ രാജ്യത്ത് ആദ്യം. ഒരാഴ്‌ചയ്ക്കിടെ രാജ്യത്ത് ഉണ്ടായത് 1600ലേറെ കോവിഡ് മരണമാണ്. രോഗികള്‍ അറുപതിനായിരത്തിലേറെയും. രോഗമുക്തിനിരക്ക് 47.99 ശതമാനത്തിലേക്ക് താഴ്‌ന്നു. നേരത്തെ 48 ശതമാനത്തിനുമുകളിൽ എത്തിയിരുന്നു. 1.04 ലക്ഷം പേർ രോഗമുക്തരായപ്പോൾ 1.06 ലക്ഷം പേർ ചികിത്സയിലുണ്ട്.
മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 123 മരണം,തമിഴ്‌നാട്ടിൽ 15 മരണം, ഗുജറാത്തിൽ 33 മരണം ,യുപിയിൽ 15 മരണം, ബംഗാളിൽ 10 മരണം.
സംസ്ഥാനങ്ങളുടെ സ്ഥിതി (സംസ്ഥാനം, ആകെ കോവിഡ് കേസുകൾ, ചികിത്സയിലുള്ളവർ, മുക്തരായവർ, മരണം എന്നീ ക്രമത്തിൽ)
∙മഹാരാഷ്ട്ര: 77793, 41402, 33681, 2710
∙തമിഴ്നാട്: 27256, 12132, 14901, 223
∙ഡൽഹി: 25004, 14447, 9898, 659
∙ഗുജറാത്ത്: 18609, 4787, 12667, 1155






































