gnn24x7

ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ കസ്‌റ്റംസ് അറസ്റ്റ് ചെയ്തു

0
401
gnn24x7

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ ലൈഫ് മിഷന്‍ കരാറെടുത്ത യൂണിടാകിന്‍റെ ഉടമയായ സന്തോഷ് ഈപ്പനെ കസ്‌റ്റംസ് അറസ്റ്റ് ചെയ്തു. ഡോളര്‍ കടത്ത് കേസില്‍ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്‌തതിന് ശേഷമാണ് സന്തോഷ് ഈപ്പനെ അറസ്‌റ്റ് ചെയ്തത്. ഉടൻ തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ഓഗസ്‌റ്റിൽ ലൈഫ് മിഷന്‍ കേസിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്.ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകള്‍ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.

കേസിൽ ഉൾപ്പെട്ട മറ്റ് നാലു പ്രതികളില്‍ മൂന്നു പേരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. സന്തോഷ് ഈപ്പന്‍ ലൈഫ് മിഷന്‍ വഴി വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്ന യൂണിടാക്ക് കമ്പനിയുടെ ഉടമയാണ്.

gnn24x7