ഇ പി ജയരാജൻ വിഷയത്തിൽ നിലപാടെടുത്ത് കോൺഗ്രസ്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ചേരുമെന്ന് നേതാക്കൾ പറഞ്ഞു.
ഇ പി വിഷയം പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് പറയാൻ സാധിക്കില്ല. കേന്ദ്ര ഏജൻസി അന്വേഷിക്കണം. നീതിപൂർവമായ അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസി തയ്യാറാകണം. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ കോടതിയെ സമീപിക്കാൻ ആലോചിക്കുന്നെന്ന് കെ സുധാകരൻ കൂട്ടിച്ചെർത്തു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. ഇപി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരൻ പറഞ്ഞു.
ഇപി ജയരാജൻ വിഷയം 2019 മുതൽ സിപിഐഎം എന്തിന് ഒളിപ്പിച്ചു വെച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. എന്തുകൊണ്ട് പാർട്ടി നടപടി എടുക്കുന്നില്ല, പാർട്ടി അഭ്യന്തര കാര്യം അല്ല. ഇത് അഴിമതിയാണ്. അന്വേഷണം എതാണ് വേണ്ടത് എന്ന് മുപ്പതിന് ചേരുന്ന യുഡിഎഫ് യോഗംതീരുമാനിക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88