സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതൽ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സർചാർജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഫെബ്രുവരി 1 മുതൽ മെയ് 31 വരെ നാല് മാസത്തേക്കാണ് അധിക തുക ഈടാക്കുക.
വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന് വിലവർധനവിലൂടെ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക എന്നതാണ് നേരത്തെ തന്നെ റെഗുലേറ്ററി കമ്മിഷൻ സ്വീകരിക്കുന്ന മാർഗം. 2022 ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതിക്കായി 87 കോടി രൂപ ചെലവായെന്നും ഈ തുക ഈടാക്കാൻ അനുവദിക്കണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം.
യൂണിറ്റിന് 25 പൈസ വരെ അധികമായി ഈടാക്കാനായിന്നു വൈദ്യുതി ബോർഡിന്റെ ആവശ്യമെങ്കിലും കണക്കുകൾ പരിശോധിച്ച റെഗുലേറ്ററി കമ്മിഷൻ ഈ ആവശ്യം തള്ളുകയും യൂണിറ്റിന് 9 പൈസ വച്ച് ഈടാക്കാൻ അനുമതി നൽകുകയുമായിരുന്നു. ബോർഡ് സമർപ്പിച്ച 2021ലെ സർചാർജിനുള്ള അപേക്ഷയും റെഗുലേറ്ററി കമ്മിഷൻ തള്ളിക്കളഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88