gnn24x7

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് യാത്രക്കാർ സുരക്ഷിതർ

0
269
gnn24x7

സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. തിരുച്ചിറപ്പള്ളിയിൽ നിന്നു ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. 161 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലാൻഡിങ് ഗിയറിലെ തകരാർ കാരണമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.

യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തിൽ അഗ്നിശമന സേനയും ആംബുലൻസുകളും തയാറാക്കി. അതേസമയം, തിരുവനന്തപുരത്തുനിന്ന് ബഹ്റിനിലേക്ക് 11.06ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനാൽ യാത്ര റദ്ദാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7