പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചുകൊണ്ട് പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ. കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കാനിരിക്കെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, അധ്യാപകർ, വനിതാ കോൺസ്റ്റബിൾ തുടങ്ങിയ ഉദ്യോഗാർത്ഥികളാണ് പി.എസ്.സി സമരപന്തലിൽ പ്രതിഷേധം നടത്തുന്നത്.
അതേസമയം പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം മന്ത്രിസഭായോഗത്തിൽ അറിയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.





































