gnn24x7

നവി മുംബൈയിലെ ഫ്ലാറ്റില്‍ വന്‍ തീപിടുത്തം; ആളപായമില്ല

0
274
gnn24x7

മുംബൈ: നവി മുംബൈയിലെ ഫ്ലാറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 6:30 ഓടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്.

ആര്‍ക്കും അപകടമില്ലയെന്നാണ് സൂചന. 21 നിലയുള്ള ഫ്‌ളാറ്റിനാണ് തീപിടിച്ചത്. കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലത്തെ രണ്ട് നിലകളിലാണ് തീപടര്‍ന്നത്.

ഏഴ് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here